പറവൂർ: ചാവറ തീർത്ഥാടന കേന്ദ്രമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ വിശുദ്ധന്റെ തിരുനാൾ ഭാഗമായുള്ള നേർച്ചസദ്യ ഇന്ന്. രാവിലെ 9.30ന് ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിവും നേർച്ചസദ്യയുടെ ആശീർവാദവും നടക്കും. നേർച്ചസദ്യ രാത്രി എട്ടു വരെ നീളും.