പെരുമ്പാവൂർ: കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 139ാം സ്ഥാപകദിനം ആഘോഷിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് റെജി ഇട്ടൂപ്പ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ സജി പടയാട്ടിൽ, എ.ടി. അജിത് കുമാർ, ചെറിയാൻ ജോർജ്, , മണ്ഡലം പ്രസിഡന്റുമാരായ മാത്യുസ് തരകൻ, പി.പി.എൽദോ, ബേസിൽ കളരിക്കൽ എന്നിവർ സംസാരിച്ചു.