ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവലിനോ ടനുബന്ധിച്ച് 31 ന് ഫോർട്ടുകൊച്ചിയിൽ കൊച്ചിൻ മാരത്തോൺ നടക്കും.ലഹരി വിപ ത്തിനെതിരെ ആരോഗ്യ മാർന്ന ജീവിതം ,സാമൂഹിക വിപത്തിനെതിരായ പോരാട്ടം എന്നതാണ് സന്ദേശം. സിറ്റി സൺഫോർ ഫോർട്ടുകൊച്ചിനാണ് പരിപാടി സംഘടിപ്പിക്കുന്നത് . 13.5 കിലോ മീറ്റർ ,5 കിലോമീറ്റർ എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന തല കുട്ടയോട്ട പ്രതിഭകൾ , നാവികസേന ,തീരരക്ഷാ സേന ,കേരള പൊലീസ് , ,കോളേജ് വിദ്യാർത്ഥികൾ എന്നിവരടക്കം ആയിരത്തിലെറെ പേർ കൊച്ചിൻ മാരത്തോണിൽ പങ്കെടുക്കും. 2024 നെ വരവേൽക്കുന്ന ഒന്നായി മാരത്തോൺ മാറുകയാണ്. ദക്ഷിണനാവിക സേന, ഐ.എൻ. എസ്. ദ്രോണാചാര്യ മേധാവി , തീരരക്ഷാ സേന ഡി.ഐ.ജി , ,കൊച്ചി മെട്രൊ സി.എം.ഡി , എം.എൽ.എ.കെ. ജെ. മാക്സി , മേയർ എം.അനി ൽകുമാർ, ,നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാർ , നഗരസഭ കൗൺസിലർമാർ ,കായിക പ്രതിഭകൾ ,ഡോക്ടർമാർ ,വ്യവസായ പ്രമുഖർ തുടങ്ങിയവർ വിവിധ ഘട്ടങ്ങ ളിലായി മാരത്തോൺ പരിപാടികളിൽ അണിചേരും. വനിത ,പു രുഷ വിഭാഗങ്ങളിൽ ആദ്യ 10 വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും നൽകും. കുട്ടയോട്ടം പൂർത്തിയാക്കിയ എല്ലാവർക്കും മെഡലും ,സർട്ടിഫിക്കറ്റും സമ്മാനിക്കുമെന്ന് സംഘാടകരായ. ഡോ. ശ്രീറാംചന്ദ്രൻ,ജെയ്സൺ, ജനറൽ സെക്രട്ടറി , ഭരത് എൻ.ഖോന, ക്യാപ്റ്റൻ മോഹൻദാസ് ,എസ്.കൃ ഷ്ണകുമാർ , പയസ് എന്നിവർ പറഞ്ഞു.