പെരുമ്പാവൂർ: ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഉണർവ് ഭിന്നശേഷി സംഗമത്തിൽ പങ്കെടുത്ത തണൽ പരിവാർ ട്രയിനിംഗ് സെന്ററിലെ കലാപ്രതിഭകളെ സർട്ടിഫിക്കറ്റുകളും മെമന്റൊയും മെഡലുകളും നൽകി അനുമോദിച്ചു.
അനുമോദന സമ്മേളനം പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ജോൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. തണൽപരിവാർ സംസ്ഥാന പ്രസിഡന്റ് അംബിക ശശി, സംസ്ഥാന ജന. സെക്രട്ടറി കെ.എം. നാസർ,​ സതി ജയകൃഷ്ണൻ, പി.എച്ച്. ഖാലിദ്, അബ്ദുൾ ഹാരിസ് മറ്റപ്പള്ളി, എം.ആർ.പ്രകാശ്, കെ.ജി. ഗീതാ ലക്ഷ്മി എന്നിവർ സംസാരിച്ചു.