ആലുവ: ആലുവ നഗരസഭയിലെ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. ജനുവരി അഞ്ചിന് രാവിലെ 10.30ന് മുനിസിപ്പൽ ഓഫീസിൽ വാക്ക്ഇൻ ഇൻറർവ്യൂ നടക്കും. എം.ബി.ബി.എസ് ആൻഡ് ടി.സി.എം.സി രജിസ്‌ട്രേഷനും 65 താഴെ പ്രായവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽരേഖകളും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.