പെരുമ്പാവൂർ: കോൺഗ്രസ് വാഴക്കുളം പഞ്ചായത്ത്‌ ഒമ്പതാം വാർഡ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു. വാർഡ്‌ പ്രസിഡന്റ്‌ മുഹമ്മദ് കാരിയെലിയുടെ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ്‌ ഓടക്കാലി,​ ഡി.സി.സി സെക്രട്ടറി ടി.എച്ച്. അബ്ദുൾ ജബ്ബാർ, പട്ടിമറ്റം ബ്ലോക്ക് പ്രസിഡന്റ് കെ.വി. എൽദോ, മണ്ഡലം പ്രസിഡന്റ് അഷ്റഫ് തേനൂർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷമീർ തുകലിൽ, മാറംമ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ശാരദ തുടങ്ങിയവർ സംസാരിച്ചു.