1
കോൺഗ്രസ് ജൻമദിനാഘോഷ ചടങ്ങ് പ്രസിഡന്റ് ജോൺ റിബല്ലോ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139-ാം ജന്മദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചു. ഇടക്കൊച്ചി ഗാന്ധിസ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് ജോൺ റിബല്ലോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജീജ ടെൻസൺ, എം.കെ.നരേന്ദ്രൻ, കെ.ജെ.റോബർട്ട്, സജന യേശുദാസ്, എൻ.ഒ.ജെയിംസ് എന്നിവർ സംസാരി​ച്ചു.