പെരുമ്പാവൂർ: കൂവപ്പടി അഭയഭവൻ അന്തേവാസികളോടൊപ്പം ന്യൂനപക്ഷമോർച്ച കേരളഘടകം സംഘടിപ്പിച്ച സംസ്ഥാനതല ക്രിസ്മസ് ആഘോഷം ന്യൂനപക്ഷമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് ജമാൽ സിദ്ദിഖി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് റമ്പാൻ ക്രിസ്മസ് സന്ദേശം നൽകി.
ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ നോബിൾ മാത്യു, ദേശീയ സമിതി അംഗം സുമിത്ത് ജോർജ്, സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ്, ഡോ. അനിൽ തോമസ്, എം.പി. ജയ്സൺ, പി. അനിൽകുമാർ, ദേവച്ചൻ പടയാട്ടിൽ, പി.ആർ. സലി, പി.ടി. ഗോപകുമാർ, മേരി എസ്തപ്പാൻ എന്നിവർ സംസാരിച്ചു.