സാധാരണക്കാരന് പ്രാപ്യമായ ആശുപത്രികൾ സ്വകാര്യമേഖലയിൽ ഇല്ലാതാകുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ കുടുംബത്തിന്റെ തന്നെ സാമ്പത്തികസ്ഥിതിയേയും നിലനില്പിനെയും ബാധിക്കുന്ന തരത്തിലേക്ക് മാറുന്നുണ്ട്. വിവിധ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന തരത്തിലേക്ക് ആരോഗ്യമേഖലയിൽ ചർച്ചകൾ വേണം.
ഡോക്ടർമാരുടെ ഇടയിലും ആത്മഹത്യാപ്രവണതയുണ്ട്. രോഗികളുടെ ആയുസിനേക്കാൾ പത്തുവയസ് കുറവാണ് ഡോക്ടർമാരുടെ ആയുസ് എന്നാണ് വിദഗ്ദ്ധ പഠനത്തിൽ കാണുന്നത്.
പണംമുടക്കി പഠിച്ചുവെന്നത് പണം തിരിച്ചുപിടിക്കാനുള്ള മാനദണ്ഡമല്ല. എങ്കിൽപ്പോലും പൊതുവിലെ ധാരണ അങ്ങനെയാണ്. അതാണ് മാറേണ്ടത്. ഡോക്ടർമാർ അന്യഗ്രഹ ജീവികളല്ല.
വലിയ ആശുപത്രികളിൽ ചികിത്സിക്കുന്നത് സോഷ്യൽസ്റ്റാറ്റസിന്റെ അടയാളമായി ജനം കണ്ടുതുടങ്ങി. രോഗം ചികിത്സിച്ചാൽ മാറും അത് മറ്റൊരാളോട് പറയാൻ പാടില്ലാത്തതല്ല എന്ന ചിന്ത വേണം.
ഡോ. മുഹമ്മദ് ഹനീഷ്,
ഐ.എം.എ കൊച്ചി പ്രസിഡന്റ്