പെരുമ്പാവൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഗവ. ബോയ്‌സ് എൽ.പി സ്‌കൂളിൽ സപ്തദിന ക്യാമ്പിന് തുടക്കമിട്ടു. മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എ. പ്രേംനസീർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.വി. ഷർമിള, ഹെഡ്മിസ്ട്രസ് സോനു ജോർജ്, പ്രോഗ്രാം ഓഫീസർ പി.എസ്. ബിന്ദു, കെ.ഒ. ഫ്രാൻസിസ്, പി.സി. ജോർജ്, ഹരീഷ് പുരുഷോത്തമൻ, സിനി മത്തായി, സി.കെ. ജയ, ജോസ്വിൻ ഷിജോ എന്നിവർ സംസാരിച്ചു.