പെരുമ്പാവൂർ: ജനകീയ ഡോക്ടർ, രാഷ്ട്രീയ-സംസ്‌കാരിക നേതാവ്, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ഡോ. കെ.എ. ഭാസ്‌കരന്റെ ഓർമ്മയ്ക്കായി പുറത്തിറക്കുന്ന സ്മരണികയ്ക്ക് പേര് ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് ഉപഹാരം നൽകും. പേരുകൾ ജനുവരി 5നകം അയയ്ക്കണം. വിലാസം: കൺവീനർ, ഡോ. കെ.എ. ഭാസ്‌കരൻ മെമ്മോറിയൽ ട്രസ്റ്റ്, കെ.എസ്.ആർ.ടി.സി റോഡ്, പെരുമ്പാവൂർ-683 542. ഇ മെയിൽ: smaranika.dr.kab@gmail.com.