1
ഫോർട്ട് കൊച്ചിയിൽ നടന്ന ഗാട്ടാ ഗുസ്തി മൽസരം

ഫോർട്ട് കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിൻ ഗ്രാപ്ളേഴ്സിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി കടപ്പുറത്ത് നടന്ന സംസ്ഥാന വനിത ഗാട്ടാ ഗുസ്തി മത്സരത്തിൽ കോട്ടയം ജില്ലയുടെ അൻജുമോൾ ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇടുക്കി ജില്ലയിലെ മൻജുഷ രണ്ടും എറണാകുളം ജില്ലയുടെ ഫെമിയ റോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങൾ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആൻറണി കുരീത്തറ, ഡോ. പി. എ.ജയൻ ,എം .എം.സലീം ,ലാൻസൺ ജോസഫ് ,പീറ്റർ നിക്സൺ എന്നിവർ സംസാരിച്ചു .