haneesh

കൊച്ചി: സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയും മനോഭാവങ്ങളിൽ മാറ്റം വരുത്തിയും നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തിയും വരും വർഷങ്ങളിൽ കേരളത്തിന് വലിയ വളർച്ച നേടാനാകുമെന്ന് കേരളകൗമുദി കൊച്ചിയിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ളേവ് വിലയിരുത്തി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും എല്ലാരംഗങ്ങളിലും പ്രവർത്തനങ്ങൾ മാറ്റിമറിക്കുന്ന കാലമാണ് . മനുഷ്യന് പകരമാകാവുന്ന കണ്ടുപിടിത്തങ്ങളിലേയ്ക്കാണ് സാങ്കേതികവിദ്യ വളരുന്നത്.

ജോയ് സെബാസ്റ്റ്യൻ

ടെക് ജെൻഷ്യ ടെക്‌നോളജീസ്

സംരംഭങ്ങൾ തുടങ്ങാൻ മൂലധനത്തേക്കാൾ പ്രധാനം മനോഭാവമാണ്. മൂലധനം വായ്പകളായി കണ്ടെത്താനാകും. ലക്ഷ്യം നിശ്ചയിക്കേണ്ടത് മനസിൽ നിന്നാണ്. ഓരോന്നും ഓരോ അവസരമായി കാണണം.

കെ.ആർ. ബിജിമോൻ

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്

സാമ്പത്തിക സാക്ഷരത സമൂഹത്തിൽ അനിവാര്യമാണ്. സംരംഭകർക്ക് മൂലധനം ലഭിക്കാൻ വഴികൾ ധാരാളമുണ്ടെങ്കിലും അവയെക്കുറിച്ച് അറിവ് പലർക്കുമില്ല.

ശ്രീജിത്ത് കൊട്ടാരത്തിൽ

ബാങ്ക് ഒഫ് ബറോഡ

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിവച്ച് വ്യക്തികളെ അംഗീകരിക്കാനും ആദരിക്കാനും മലയാളികൾ പഠിക്കണം. ഇക്കാര്യം കുട്ടികൾക്ക് രക്ഷിതാക്കൾ പറഞ്ഞ് കൊടുക്കണം

സുസ്‌മേഷ് ചന്ദ്രോത്ത്,
എഴുത്തുകാരൻ,

കേരളത്തിന്റെ തനത് ഭക്ഷണസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷ്യനയം രൂപീകരിക്കണം. ഉത്പാദനം മുതൽ തീൻമേശവരെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.

ജി. ജയപാൽ

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ

പൊതു ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനു സമാനമായി സ്വകാര്യമേഖലയിലെ ഇടത്തരം ആശുപത്രികളെയും ശക്തിപ്പെടുത്തണം. ഡോക്ടർക്ക് രോഗിയെയും രോഗിക്ക് ഡോക്ടറെയും വിശ്വാസമില്ലാത്ത അവസ്ഥ മാറണം.

ഡോ. മുഹമ്മദ് ഹനീഷ്.

ഐ.എം.എ കൊച്ചി പ്രസിഡന്റ്

ടിക്കറ്റിന്റെ ഉയർന്ന നികുതി മൂലം പ്രേക്ഷകർ തിയേറ്ററുകളിൽ നിന്ന് അകലുകയാണ്. ഒ.ടി.ടിയിൽ സിനിമ പ്രദർശിപ്പിക്കാൻ 56 ദിവസമെന്ന പരിധിക്ക് സർക്കാർ നിയമം നടപ്പാക്കണം.

ബി.ആർ. ജേക്കബ്

കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ്