പറവൂർ: കഥാപ്രസംഗത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുവേണ്ടി സംസ്ഥാനതല കഥാപ്രസംഗ പരിശീലന ക്യാമ്പ് തുടങ്ങി. കേരളത്തിൽ ആദ്യമായി കഥാപ്രസംഗം അരങ്ങേറിയ വടക്കുംപുറത്ത് ഗവ. യു.പി. സ്കൂളിൽ നടത്തുന്ന ക്യാമ്പ് കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. വസന്തകുമാർ സാംബശിവൻ മുഖ്യപ്രഭാഷണം നടത്തി. ലീന വിശ്വൻ, പി.കെ. രമാദേവി, ഒ.കെ. കൃഷ്ണകുമാർ, പി.എസ്. ജയദേവൻ, കൈതാരം വിനോദ് കുമാർ തുടങ്ങിയവ സംസാരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും, പുരോഗമന കലാസാഹിത്യസംഘവും താലൂക്ക് ലൈബ്രറി കൗൺസിലുമാണ് സംഘാടകർ. മൂന്ന് ദിവസത്തെ ക്യാമ്പിൽ പ്രഗത്ഭരായ കാഥികർ ക്ളാസെടുക്കും. നാളെ വൈകിട്ട് സമാപിക്കും.