ആലുവ: കോൺഗ്രസിന്റെ 139-ാമത് ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുട്ടമശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കിഴ്മാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ നിർധനരായ കുട്ടികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.

പഞ്ചായത്ത് നാലാം വാർഡ് മെമ്പർ റസീല ശിഹാബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് യൂണിറ്റ് വൈസ് പ്രസിഡന്റ് സഫർ അൽത്താഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി. നിജാസ്, ഫൈസൽ പാനാപ്പള്ളി, മുഹമ്മദ് ഷിയാസ്, കെ.എച്ച്. ഷാജി, വി.എ. മുസ്തഫ, ഹഫീസ് അഷറഫ്, മുഹമ്മദ് സഫ്രാൻ എന്നിവർ നേതൃത്വം നൽകി.