പള്ളുരുത്തി: പള്ളുരുത്തി മെഗാ കാർണിവലിന്റെ ഭാഗമായി കൊച്ചിയിലെ കലാകാരന്മാർ കാർണിവലിന്റെ സന്ദേശമായ മാലിന്യ നിർമാർജനം മുൻനിർത്തിയുളള വർണ വിസ്മയങ്ങൾ കോർത്തിണക്കി കലാകാരന്മാർ സമൂഹത്തിലെ പ്രമുഖ വ്യക്തികളും, വനിതകളും കുട്ടികളും ചുമർ ചിത്ര രചനയിൽ പങ്കെടുത്തു. ചുമർ ചിത്ര രചന ചിത്രകാരൻ തോമസ് കുര്യൻ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. കൗൺസിലറും കർണിവൽ കമ്മിറ്റി ട്രഷററുമായ രഞ്ജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സി. ആർ. സുധീർ , എം. എസ്. ശോഭതിൻ, അഷ്റഫ് ചമയം , കെ. എസ്. രമേശൻ എന്നിവർ സംസാരിച്ചു പ്രോഗ്രാം കോർഡിനേറ്റർ മിഥുൻ പ്രകാശൻ, ആർ.കെ. ചന്ദ്രബാബു, രാജീവ് പള്ളുരുത്തി , ധനേഷ് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.