പള്ളുരുത്തി: പള്ളുരുത്തി മെഗാ കാർണിവൽ കമ്മിറ്റി ഒരുക്കുന്ന കുട്ടികൾക്കായിട്ടുള്ള സംസ്ഥാന ചിത്രരചന മത്സരം ഇന്ന് രാവിലെ 10 ന് പള്ളുരുത്തി ഇ.കെ. സ്ക്വയറിൽ നടക്കും. മത്സരം ചിത്രകാരൻ ബിനുരാജ് കലാപീഠം ഉദ്ഘാടനം ചെയ്യും എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് മത്സരം. ഓരോ കാറ്റഗറിയിലും അഞ്ച് സമ്മാനങ്ങളുണ്ട്. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും . വിവരങ്ങൾക്ക് 9846425482.