തോപ്പുംപടി: കോൺഗ്രസ് പ്രവർത്തകർക്കെതിരെ നവ കേരള സദസുമായി ബന്ധപ്പെട്ട് നടത്തിയ അതിക്രമത്തിനെതിരെ കൊച്ചി സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാസിസ്റ്റ് വിരുദ്ധ സദസ് നടത്തി. തോപ്പുംപടി പാലത്തിനു സമീപം നടന്ന പരിപാടി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി പി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം,പി. എ. സഹീർ, ആർ. ത്യാഗരാജൻ, ജോൺ പഴേരി, ദിലീപ് കുഞ്ഞുകുട്ടി, എൻ. ആർ. ശ്രീകുമാർ, ദീപു കുഞ്ഞുകുട്ടി, എ. എസ്. ജോൺ, എം. എച്ച്. ഹരീഷ്, ഇ. ജെ. അവറാച്ചൻ, ജോഷി ആന്റണി, തമ്പി ജേക്കബ്, ക്ലമെന്റ് റോബർട്ട്, സുമീത് ജോസഫ് എന്നിവർ സംസാരിച്ചു.