പറവൂർ: പറവൂത്തറ പൊതുജന മഹാസഭ കരിയമ്പിള്ളി ഭദ്രകാളി ബാലാപരമേശ്വരീ ക്ഷേത്രത്തിൽ മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവദിനങ്ങളിൽ രാവിലെ ഗണപതിഹോമം, നവകപഞ്ചഗവ്യ കലശാഭിഷേകം, വൈകിട്ട് ഭഗവതിസേവ, നിറമാല, ചുറ്റുവിളക്ക്, അന്നദാനം എന്നിവ ഉണ്ടാകും. 29ന് വൈകിട്ട് ഏഴിന് കൊച്ചിൻ കലാസിന്റെ നാടൻപാട്ട്. 30ന് രാവിലെ ഏഴരയ്ക്ക് കളമെഴുത്തുംപാട്ടും, ഏട്ടരയ്ക്ക് ഭഗവത്ഗീതാ പാരായണം, പത്തിന് ഭസ്മക്കളം, ഉച്ചയ്ക്ക് രണ്ടിന് പൊടിക്കളം, വൈകിട്ട് ആറരയ്ക്ക് താലം എഴുന്നള്ളിപ്പ്, രാത്രി ഒമ്പതിന് അഷ്ടനാഗക്കളം. മഹോത്സവദിനമായ 31ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, പതിനൊന്നിന് ആനയൂട്ട്, വൈകിട്ട് മൂന്നിന് പകൽപ്പൂരം ചേന്ദമംഗലം കവലയിൽ നിന്ന് ആരംഭിക്കും. രാത്രി ഒമ്പതരയ്ക്ക് മഹാകാണിക്ക സമർപ്പണം. തുടർന്ന് സമ്പൂർണ നെയ്‌വിളക്ക്, പതിനൊന്നിന് പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ ജനുവരി ഒന്നിന് രാവിലെ എട്ടിന് നാരായണീയ പാരായണം, വൈകിട്ട് അഞ്ചരയ്ക്ക് ആറാട്ടുബലി, ആറാട്ട്പുറപ്പാട്. തുടർന്ന് ആറാട്ടും തിരിച്ചെഴുന്നള്ളിപ്പും. വൈകിട്ട് ഏഴിന് ആറാട്ടുവിളക്ക്, പഞ്ചവിംശതി കലശാഭിഷേകം, രാത്രി എട്ടിന് ഭജൻ, പത്തരയ്ക്ക് വലിയകുരുതി തർപ്പണശേഷം കൊടിയിറക്കം.