കൊച്ചി: മനുഷ്യർക്കുമാത്രമല്ല ചെടികൾക്കും അവരുടെ കഥകൾ പറയാനുണ്ട്. ഇത്തരം ചെടികളുടെ കഥ പറയുകയാണ് കൊച്ചിൻ ഫ്ലവർ ഷോയിലെ സെന്റ് ജെയിംസ് നഴ്സറി പ്ലാന്റ് സ്റ്റോറി. ട്രോപ്പിക്കൽ ലാൻഡ്‌സ്‌കേപ് മാതൃകയിലാണ് ഈ പ്രകൃതി സൗഹൃദ നഴ്‌സറി പുഷ്പ മേളയിൽ ഒരുക്കിയിരിക്കുന്നത്.
4600 ചതുരശ്ര അടിയിലാണ് നഴ്‌സറി സജ്ജീകരിച്ചിരിക്കുന്നത്. ചെറുതും വലുതുമായ രണ്ടായിരത്തിലധികം ചെടികളും വൃക്ഷങ്ങളുമാണ് നഴ്‌സറിയിൽ ക്രമീകരിച്ചിരിക്കുന്നത്. ട്രോപിക്കൽ പ്ലാന്റ്‌സും ഇറക്കുമതി ചെയ്ത വിദേശയിനം ബോൺസായ് ചെടികളുമാണ് നഴ്‌സറിയിലെ പ്രധാന ആകർഷണം. വൈറ്റില സ്വദേശിയായ സുനിൽ ജോസഫിന്റേതാണ് നഴ്‌സറി. പനകൾ, ഹെലികോണിയ, അലോക്കേഷ്യ, കലാതിയ, സാൻസിവീരിയ, ഫൈക്കസ്, അക്വാ പ്ലാൻസ്, ഫേൻസ്, ഇറക്കുമതി ചെയ്ത ബോൺസായുടെ വിവിധയിനം, ആന്തൂറിയം, പീസ് ലില്ലി, പോഡോ കാർപസ്, വിവിധയിനം ഹാങ്ങിംഗ് ചെടികൾ, ക്രിസ്മസ് കാക്റ്റസ്, വിവിധതരത്തിലുള്ള മൃഗങ്ങളുടെ ആകൃതിയിൽ ഒരുക്കിയ മാൽഫീജിയ എന്നിങ്ങനെയുള്ള ചെടികളും ചെറു വൃക്ഷങ്ങളുമാണ് നഴ്‌സറിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ആനയുടെയും ജിറാഫിന്റെയും മാനിന്റെയും ലവ് ആകൃതിയിൽ പ്രദർശനത്തിന് ഒരുക്കിയ മാൽഫീജിയ കുട്ടികളുടെ പ്രിയപ്പെട്ട ചെടികളാണ്.
ലാൻഡ്‌സ്‌കേപ്പ് ആകൃതിയിൽ പേൾ പുല്ലുകളും പാറക്കല്ലുകളും ഉപയോഗിച്ച് മനോഹരമായ ഒരു കാടിന്റെ രൂപത്തിൽ ആണ് നഴ്‌സറി രൂപകല്പന ചെയ്തിരിക്കുന്നത്. ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വിദേശയിനം ചെടികൾ ഇറക്കുമതി ചെയ്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെടികളും നഴ്‌സറിയിൽ ഉണ്ട്. ഏറ്റവും നൂതനമായ ചെടിച്ചട്ടികളാണ് മരങ്ങളെ കൂടാതെയുള്ള മറ്റൊരാകർഷണം.
50 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ വിലയുള്ള ചെടികളും വൃക്ഷങ്ങളുമാണ് മേളയിൽ എത്തിച്ചിട്ടുള്ളത്. 15 ഏക്കറിലാണ് നഴ്സറി ഒരുക്കിയിരിക്കുന്നത്.
സുനിൽ ജോസഫ്
2000
ചെറുതും വലുതുമായ രണ്ടായിരത്തിലധികം
ചെടികളും വൃക്ഷങ്ങളുമാണ് നഴ്‌സറിയിൽ ക്രമീകരിച്ചിരിക്കുന്നത്.