കോലഞ്ചേരി: കാണിനാട് മൂപ്പാട്ടി കോളനിക്ക് സമീപം പാറമടയിൽ വീണ വൃദ്ധയെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു. വൃദ്ധയ്ക്ക് സാരമായ പരിക്കുകൾ ഇല്ല. മൂപ്പാട്ടി കോളനി ചൂരക്കോട്ടിൽ കുഞ്ഞിപ്പെണ്ണാണ് (75) ഇന്നലെ വൈകിട്ട് നാലുമണിയോടെ പാറമടയിൽ വീണത്. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വൃദ്ധയെ വടവുകോട് സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.