കോലഞ്ചേരി: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 48ാം രാജ്യാന്തര സുവിശേഷയോഗം കോലഞ്ചേരിയിൽ തുടങ്ങി. ഫാ. തോമസ് പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രൊഫ. സി.എം. മാത്യു മുഖ്യസുവിശേഷസന്ദേശം നൽകി. ഫാ. ഔസേഫ് ഞാറക്കാട്ടിൽ, എം.എ. ദേവസി, ഇ.എം. മത്തായി, സി.വി. ജോർജ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പ്രൊഫ. എം.വൈ. യോഹന്നാൻ മുൻപ് ചെയ്ത സുവിശേഷസന്ദേശവും ഉണ്ടായിരുന്നു. ഇന്ന്‌ രാവിലെ 9.30ന് ആരംഭിക്കുന്ന യോഗത്തിൽ ഉച്ചയ്ക്ക് 2 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾ ക്ലാസും നടക്കും. വൈകിട്ട് 5.30ന് അമൃതധാരയുടെ ഗാനശുശ്രൂഷ. ഇന്നലെ നടന്ന യോഗത്തിൽ ഡോ. എം.സി. വർഗീസ്, വി.സി. മാത്യൂസ്, ഡോ. ജോജി കെ. നൈനാൻ, ഡോ. ഐസക്‌ ജോൺ തുടങ്ങിയവർ സംസാരിച്ചു. 31ന് രാത്രി 10ന് പുതുവത്സരസമർപ്പണത്തോടെ യോഗം അവസാനിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്​റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.