വൈപ്പിൻ: വൈപ്പിൻ സൂപ്പർ സോക്കർ സംഘടിപ്പിക്കുന്ന അണ്ടർ 19 ഫുട്ബാൾ ടൂർണമെന്റ് ഇന്നും നാളെയുമായി എളങ്കുന്നപ്പുഴ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. എറണാകുളം ജില്ലയിലെ ടീമുകളോടൊപ്പം മലപ്പുറത്തെ മൂന്ന് ടീമുകളും പങ്കെടുക്കും. രാവിലെ ഏഴ് മണിക്ക് ആദ്യ മത്സരത്തിൽ എഫ്.എ കല്പകഞ്ചേരി (മലപ്പുറം ) സൂപ്പർ സോക്കറുമായി ഏറ്റുമുട്ടും. വൈകിട്ട് 6വരെ മത്സരങ്ങൾ തുടരും. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കർത്തേടം ബാങ്ക് പ്രസിഡന്റ് കെ.എൽ. ദിലീപ് കുമാർ സമ്മാനദാനം നിർവഹിക്കും.