വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണോത്സവം എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബോധ ഷാജി, ജിജി, വിൻസെന്റ്, അഗസ്റ്റിൻ മണ്ടോത്ത്, അഡ്വ. പി.എൻ. തങ്കരാജ്, വൈപ്പിൻ സി.ഡി.പി.ഒ എ. റോഷ്‌നി എന്നിവർ സംസാരിച്ചു.