
കൊച്ചി: അൽ മുക്താദിർ ജുവലറിയുടെ 'ഇരട്ടി സ്വർണ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തലച്ചിറ സ്വദേശി സി ആർ പ്രസന്നന് ലഭിച്ചു. ഇദ്ദേഹത്തിന് വാങ്ങിയ സ്വർണത്തിന്റെ അതേ തൂക്കത്തിൽ സ്വർണാഭരണം (22 പവൻ) ലഭിക്കും. രണ്ടാം സമ്മാനം ലഭിച്ച പൂവാർ സ്വദേശി ജിസ്തിക്ക് വാങ്ങിയ സ്വർണത്തിന്റെ (5 പവൻ) പകുതി സ്വർണാഭരണങ്ങൾ നൽകും. മൂന്നാം സമ്മാനം ലഭിച്ച നെടുമങ്ങാട് സ്വദേശി ഷാജഹാന് വാങ്ങിയ വിവാഹാഭരണത്തിന്റെ (92പവൻ) 25 ശതമാനം സ്വർണം സമ്മാനമായി ലഭിക്കും.
അൽ മുക്താദിർ ജുവലറിയുടെ 'ഇരട്ടി സ്വർണ സമ്മാന പദ്ധതി'യുടെ നറുക്കെടുപ്പ് ഇടപ്പള്ളി ഷോ റൂമിലാണ് നടന്നത്.
കേരള ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സമ്മാനം നൽകുന്നത്. നറുക്കെടുപ്പിന് എ. എം ആരിഫ് എം.പി നേതൃത്വം നൽകി. അൽ മുക്താദിർ ജുവലറി ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ആമുഖ പ്രഭാഷണം നടത്തി. സമ്മാന പദ്ധതിയുടെ രണ്ടാം പതിപ്പ് ജനുവരി ഒന്ന് മുതൽ ജൂൺ വരെ നടക്കുമെന്ന് അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8111955916, 9072222112, 9539999697, 9745663111