കൊച്ചി : കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ബി.എ. അഷ്റഫിന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി അനുശോചന സന്ദേശം വായിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി,​ ഐ.എൻ.എൽ.സി ജില്ലാ സെക്രട്ടറി കെ.എസ്. കൃഷ്ണകുമാർ,​ കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ജൂബി എം. വർഗീസ്,​ വിവിധ പാർട്ടിയിലെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.