കൊച്ചി : മദ്ധ്യപ്രദേശിൽ നടക്കുന്ന 67ാം മത് നാഷണൽ ഹോക്കി മത്സരത്തിൽ പങ്കെടുക്കുന്ന കേരള അണ്ടർ 14 ടീമിന് എറണാകുളത്ത് യാത്രഅയപ്പ് നൽകി. കേരളത്തിൽനിന്ന് ആദ്യമായാണ് നാഷണൽ മത്സരത്തിൽ അണ്ടർ 14 വിഭാഗത്തിൽ കുട്ടികൾ പങ്കെടുക്കുന്നത്. സംസ്ഥാന സ്‌പോർട്‌സ് ഓർഗനൈസർ ഹരീഷ് ശങ്കർ യാത്രഅയപ്പ് ഉദ്ഘാടനം ചെയ്തു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 36 താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത. മൂന്ന് ദിവസങ്ങളിലായി ഗ്വാളിയാറിൽ നടക്കുന്ന മത്സരങ്ങൾ 30ന് സമാപിക്കും. വോളിബാൾ, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾക്കുള്ള ടീമുകൾ ഈ വിഭാഗത്തിൽ നിന്നായി ദേശീയ മത്സരത്തിൽ പങ്കെടുക്കും. കെ.എ റിബിൻ, സുജേഷ്, മുജീബ്, സുനിൽ തുടങ്ങിയവർ യാത്രഅയപ്പിന് നേതൃത്വം നൽകി.