മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. ഡോ. എ. കുഞ്ഞാമന്റെ എതിര് എന്ന ആത്മകഥയാണ് ചർച്ച ചെയ്തത്. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം സിന്ധു ഉല്ലാസ് പുസ്തകം പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് ആർ. രവീന്ദ്രൻ, എം.എം. രാജപ്പൻ പിള്ള, കെ.എസ്. രവീന്ദ്രനാഥ്, പി.ആർ. സലി, ലീലാമണി, ജി.പ്രേംകുമാർ, ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ മോഡറേറ്ററായി.