പള്ളുരുത്തി: പള്ളുരുത്തി മെഗാ കർണിവലിന് കാർണിവൽ കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത് പതാക ഉയർത്തി. അൻപത് ഓളം സംഘടനകൾ , ക്ലബുകൾ , റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർ പതാക ഉയർത്തി. വൈകിട്ട് പെനാൽട്ടി ഷൂട്ടൗട്ട് മത്സരം പി. എം. എസ്. സി ബാങ്ക് പ്രസിഡന്റ് കെ പി . ശെൽവൻ ഉദ്ഘാടനം ചെയ്തു. മെഹന്തി മത്സരവും കോലം വരയ്ക്കൽ മത്സരവും നടക്കും.മത്സരം കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10 ന് ഇ കുട്ടികളുടെ ചിത്രരചനാ മത്സരം ഉദ്ഘാടനം ചിത്രകാരൻ കലാപീഠം ബിനുരാജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 ന് മണിക്ക് കളത്തറ കായലിൽ ചുണ്ടയിടൽ മത്സരം കെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും.