കേരളത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും കുതിപ്പേകുന്ന നിർദ്ദേശങ്ങൾ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് കേരളകൗമുദി കോൺക്ളേവ് സംഘടിപ്പിച്ചത്. ഐ.ടി, ബാങ്കിംഗും ഫിനാൻസും, ആരോഗ്യം, ഹോട്ടൽ, ടൂറിസം, വിനോദം, ചികിത്സ, ചില്ലറവില്പന തുടങ്ങിയ മേഖലകളിൽ കേരളത്തെ ദക്ഷിണേന്ത്യയുടെ പ്രധാന ഹബ്ബായി മാറ്റാനുള്ള ആശയങ്ങൾ രൂപപ്പെടുത്താൻ കോൺക്ളേവ് സഹായകമാകും.

അവസരങ്ങളും സാദ്ധ്യതകളും കേരളത്തിന് വിപുലമാണ്. പ്രശ്നങ്ങളും തടസങ്ങളുമുണ്ട്. അവയെ മറികടക്കാൻ കഴിയുന്ന സജീവമായ ചർച്ചകളാണ് കോൺക്ളേവിൽ ഉയർന്നത്. വിവാദങ്ങൾക്കപ്പുറം മികച്ച നിർദ്ദേശങ്ങൾ ചർച്ചകളിൽ വിദഗ്ദ്ധർ പങ്കുവച്ചു. അവയെല്ലാം ക്രോഡീകരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെ അധികൃതർക്ക് കൈമാറും.

വി.എസ്. രാജേഷ്

അസോസിയേറ്റ് എഡിറ്റർ,

കോൺക്ളേവ് മോഡറേറ്റർ