
പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചാത്തിലെ 16-ാം വാർഡിൽ നിർമ്മാണം പൂർത്തിയായ പടന്നേകാട്ട് കോളനി പാലം നാടിന് സമർപ്പിച്ചു. പള്ളരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചു ലക്ഷവും എസ്.സി. കോർപ്പസ് ഫണ്ട് നാലു ലക്ഷവും ചെലവഴിച്ച് അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്യുകയും കരിങ്കല്ലു കൊണ്ട് സംരക്ഷണ ഭിത്തി നിർമ്മിക്കുകയും ചെയ്താണ് പാലം ഗതാഗത യോഗ്യമാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി പാലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, മേരി ഹർഷ, ജെയ്സൺ ടി. ജോസ്, കെ. കെ. സുരേഷ് ബാബു, മാർട്ടിൻ ആന്റണി, സി. ജെ. നോബിൻ, മനു ജോബ്, എബിൻ മാനുവൽ, പി. ഐ. കണ്ടൻ എന്നിവർ പ്രസംഗിച്ചു.