കൊച്ചി: സായിശങ്കര ശാന്തികേന്ദ്രം സ്ഥാപകൻ പി.എൻ. ശ്രീനിവാസന്റെ സേവനത്തെയും ജീവിതത്തെയും അധികരിച്ച് കേരളകൗമുദി തയ്യാറാക്കിയ 'നന്മമരം" പുസ്തകം പവറിംഗ് കേരള കോൺക്ലേവിൽ പ്രകാശനം ചെയ്തു. മന്ത്രി ബാലഗോപാലിൽ നിന്ന് കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.
സംതൃപ്തമായി മുന്നോട്ടുപോയ ജീവിതയാത്രക്കിടെ ഉണ്ടായ ദുർവിധികളിൽ തളർന്നുപോയ സാധാരണക്കാരന്റെ ക്രിയാത്മക പരിവർത്തനമാണ് പി.എൻ. ശ്രീനിവാസന്റെ ജീവിതം. സുഖദു:ഖങ്ങളെ സമചിത്തതയോടെ എങ്ങനെ നേരിടാമെന്ന് ഈ പുസ്തകം ബോദ്ധ്യപ്പെടുത്തുന്നു.