sharekhan

കൊച്ചി: ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് വ്യാപാരത്തിൽ നഷ്ടമുണ്ടാകുന്നതിനുള്ള പ്രധാന കാരണം ആവശ്യമായ അറിവില്ലാത്തതാണെന്ന് ഷെയർഖാൻ നടത്തിയ സർവേ വെളിപ്പെടുത്തുന്നു. വിപണിയുടെ നീക്കത്തെ കുറിച്ച് തങ്ങൾക്കു തീരുമാനമെടുക്കാനാവുന്നില്ലെന്ന് ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസിലെ 32 ശതമാനം പുതിയ ട്രേഡർമാരും ചൂണ്ടിക്കാട്ടി.

നഷ്ടങ്ങൾ ആവറേജ് ചെയ്യുന്നതിന് കൂടുതൽ വാങ്ങുന്നതാണ് 55 ശതമാനം ട്രേഡർമാരുടേയും രീതി. ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് ട്രേഡിംഗിൽ വലിയ ശതമാനം നിക്ഷേപകർക്കും പണം നഷ്ടമാകുന്നുവെന്നാണ് സെബിയുടെ വിലയിരുത്തൽ.