
തൃപ്പൂണിത്തുറ: വൈറ്റില ഗുരുദേവ സത്സംഗത്തിന്റെ 19-ാമത് ശ്രീനാരായണ ധർമപഠന ശിബിരം സമാപിച്ചു. സമാപന സമ്മേളനം പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്തു. സന്മാർഗ പ്രതിഭായോഗം പ്രസിഡന്റ് സി.എം. പുരുഷോത്തമൻ അദ്ധ്യക്ഷനായി. സ്വാമി പ്രബോധ തീർത്ഥ, സി.എസ്. റെജികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് സമർപ്പണം നടന്നു.