കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ക്രിസ്മസ് സംഘടിപ്പിച്ച നവവത്സരാഘോഷം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ആലുവ സി.എസ്.ഐ. കരുണാലയം സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. രഞ്ജു വർഗീസ് മാത്യു സന്ദേശം നൽകി.

ടി.ജെ. വിനോദ് എം.എൽ.എ., മേയർ അഡ്വ.എം. അനിൽകുമാർ, കൗൺസിലർ പദ്മജ എസ്. മേനോൻ, വ്യപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, കെ.ടി.ജി.ഡി.എ. ജില്ലാ പ്രസിഡന്റ് ടി.ഡി. ജോൺസൺ, പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ, കേരള മർച്ചന്റ്‌സ് വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് കെ.എം. ജോൺ, യൂത്ത് വിംഗ് പ്രസിഡന്റ് എം.എസ്. കാർത്തിക്ക്, വിമൻസ് വിംഗ് പ്രസിഡന്റ് മഞ്ജു അൻവർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് കെ.എം. മുഹമദ് സഗീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇക്ബാൽ കല്ലേലിൽ സ്വാഗതവും ട്രഷറർ സി. ചാണ്ടി നന്ദിയും പറഞ്ഞു.