കാലടി: പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലി അർപ്പണവും ഇന്ന്. മലയാറ്റൂർ തോമസ് ദേവാലയത്തിൽ വച്ച് ഡീക്കൻ ജോയൽ ജോയ് വേഴപ്പറമ്പൻ പൗരോഹിത്യ തിരുപ്പട്ടം സ്വീകരിക്കും. ബിജ്നോർ രൂപത മുൻ മെത്രാൻ മാർ ജോൺ വടക്കേൽ പങ്കെടുക്കും. രാവിലെ 9ന് ജോൺ വടക്കേലിനും ഡീക്കൻ ജോയലിനും ഇടവകയുടെ സ്വീകരണം. തുടർന്ന് ശുശ്രൂഷകളും പ്രഥമ ദിവ്യബലിയും നടക്കുമെന്ന് ഇടവക വികാരി ഫാ. വർഗീസ് മണവാളൻ പറഞ്ഞു.