കാലടി: ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വൈദ്യനുമായിരുന്ന എ.പി. വർഗീസ് അരീക്കലിന്റെ മൂന്നാം ചരമവാർഷികം ജനുവരി 1 വൈകിട്ട് 5ന് അനുസ്മരണം സംഘടിപ്പിക്കും. മഞ്ഞപ്ര വ്യാപാരഭവനിൽ അനുസ്മരണ സമ്മേളനം മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യും. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു അദ്ധ്യക്ഷത വഹിക്കും. ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തും.