kadamakudi-road

കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ നവീകരണം പൂർത്തിയായ കണ്ടനാട് - കപ്പേള റോഡിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവിട്ടാണ് റോഡിന്റെ നിർമ്മാണം.

കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വൈസ് പ്രസിഡന്റ് കെ.പി. വിപിൻരാജ്, ജോണി മാഷ്, ടി.എസ്. സുനിൽ, ടി.കെ. വിജയൻ എന്നിവർ സംസാരിച്ചു.