കിഴക്കമ്പലം: പള്ളിക്കര ജംഗ്ഷന് സമീപം ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തിലെ മാലിന്യത്തിന് തീപിടിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പ്ളാസ്റ്റിക് മാലിന്യങ്ങൾക്കും വേസ്റ്റ് പേപ്പറുകൾക്കുമാണ് തീപിടിച്ചത്. സമീപത്തെ കെട്ടിടത്തിലെ വെൽഡിംഗ് ജോലിക്കിടെ തീപടർന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലെ സംഘം തീ അണച്ചതിനാൽ മറ്റിടങ്ങളിലേക്ക് വ്യാപിച്ചില്ല. സേനാ അംഗങ്ങളായ കെ.കെ. ശ്യാംജി, ആർ.യു. റെജുമോൻ, എം. സജാദ്, ആർ. രതീഷ്, ജെ.എം. ജയേഷ്, എം.എൻ. ജോണി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.