കോലഞ്ചേരി: കേരള കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി കടയിരുപ്പിൽ സംഘടിപ്പിച്ച സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു. 14 ജില്ലകളിൽ നിന്നായി 2000 ത്തോളം താരങ്ങൾ പങ്കെടുത്തു. 236 പോയിന്റുകളോടെ തിരുവനന്തപുരം ജില്ല ജേതാക്കളായി. 121 പോയിന്റുകൾ നേടി പാലക്കാടും 101 പോയിന്റോടെ തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു. കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ്. രഘുകുമാർ അദ്ധ്യക്ഷനായി. ആർ. സുരാജ്, എസ്. വിജയൻ, ചന്ദ്രശേഖര പണിക്കർ, അനിൽ ജേക്കബ്, എം.കെ. ഉണ്ണിക്കൃഷ്ണൻ, എ.ടി. എലിസബത്ത്, ശിവകുമാർ, ജോയി പോൾ, പി.പി. വിജയകുമാർ എന്നിവർ സംസാരിച്ചു.