
തൃപ്പൂണിത്തുറ: ഉദയംപേരൂർ വി.കെ. കൃഷ്ണമേനോൻ ലൈബ്രറിയിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടന്നു. ഉദയംപേരൂർ സുന്നഹദോസ് പള്ളി വികാരി ഫാ. ജോർജ് മാണിക്യത്താൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി മുഖ്യരക്ഷാധികാരി സോമിനി സണ്ണി അദ്ധ്യക്ഷയായി. പൗരോഹിത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ വികാരി ജോർജ് മാണിക്കത്താനെ കമാൻഡന്റ് പി.സി. രമേശൻ ആദരിച്ചു. സെക്രട്ടറി ഉഷമേനോൻ, ട്രീസാ പാപ്പച്ചൻ, വത്സല സിദ്ധാർത്ഥൻ, രത്നം ശിവരാമൻ, അശ്വതി അശോകൻ, വി.കെ. അഞ്ജലി എന്നിവർ സംസാരിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.