
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാർഷികാഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് രാവിലെ 10 മുതൽ പ്രിയദർശിനി ഹാളിൽ നടക്കും. ജനകീയാസൂത്രണ രജത ജൂബിലി സ്മാരക ഉദ്ഘാടനം വ്യവസായമന്ത്രി പി. രാജീവ് നിർവഹിക്കും. ഉമ്മൻചാണ്ടി സ്മാരക ഹാൾ നിർമ്മാണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും. ലീഡേഴ്‌സ് ചേംബർ ഉദ്ഘാടനം രാവിലെ 11ന് ഹൈബി ഈഡൻ എം.പി നിർവഹിക്കും. വാർഷികാഘോഷ സമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിനെ ആദരിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ പുരസ്‌കാരം നൽകി ആദരിക്കും.