കൊച്ചി: തിരുവനന്തപുരത്ത് നിന്ന് വാരാണസി വഴി അയോദ്ധ്യയിലേക്ക് പ്രതിദിന ട്രെയിൻ സ‌ർവീസ് ആരംഭിക്കണമെന്ന് ആൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

കേരളത്തിലെ മെമു സർവീസ് ആഴ്ചയിൽ ഏഴു ദിവസവുമാക്കാൻ നടപടിയെടുക്കുക, എറണാകുളത്തു നിന്ന് പുതുച്ചേരിയിലേക്ക് ട്രെയിൻ അനുവദിക്കുക, കൊവിഡിന് മുമ്പുണ്ടായിരുന്ന എല്ലാ ട്രെയിനുകളും സ്റ്റോപ്പുകളും പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ ഉന്നയിച്ചു. ഇതുസംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് കെ.ജെ. പോൾ മാൻവെട്ടം അറിയിച്ചു.