
കൊച്ചി: കേരത്തിൽ വ്യവസായ വികസനത്തിന് നിർണായക പങ്കുവഹിച്ച ഫാക്ടിന്റെ പ്രഥമ മാനേജിംഗ് ഡയറക്ടർ എം.കെ.കെ നായരുടെ 103-ാം ജന്മവാർഷികം ആഘോഷിച്ചു. ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റുംഗ് ഉദ്യോഗമണ്ഡലിലെ എം.കെ.കെ നായരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ഡയറക്ടർമാരായ അനുപം മിശ്ര (മാർക്കറ്റിംഗ്), എസ്. ശക്തിമണി (ഫിനാൻസ്), കെ. ജയചന്ദ്രൻ (ടെക്‌നിക്കൽ), എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. മണിക്കുട്ടൻ, ജനറൽ മാനേജർ മരിയ വർഗീസ്, ചീഫ് ജനറൽ മാനേജർ ആർ. ദിലീപ് എന്നിവർ സംസാരിച്ചു.