y
ടി കെ ദിലീപ് കുമാർ

ചോറ്റാനിക്കര: വൃക്കരോഗിയായ യുവാവ് ചികിത്സാസഹായം തേടുന്നു. ചോറ്റാനിക്കര നാലാംവാർഡിൽ രജനിനിവാസിൽ (തെക്കേവീട്) പരേതനായ കുട്ടന്റെ മകൻ ദിലീപ്കുമാറാണ് (47) ചികിത്സാസഹായം തേടുന്നത്.

ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് നടത്തണം. രോഗബാധിതയായ അമ്മ ലീലാവതിയും ഭാര്യയും പത്തുവയസുള്ള മകനും ഉൾപ്പെടുന്ന ഏഴംഗ കുടുംബത്തിന്റെ (ജ്യേഷ്ഠൻ പരേതനായ പ്രദീപ്കുമാറിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ) ഏക ആശ്രയമാണ് ദിലീപ്കുമാർ. കൂലിപ്പണിക്ക് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടുന്നത്. ദിലീപിന്റെ ഡയാലിസിസ് ചികിത്സയ്ക്കുമാത്രം പ്രതിമാസം 10000 രൂപ വേണ്ടിവരും. രണ്ടുമാസമായി ചികിത്സയിൽ കഴിയുന്ന ദിലീപ്കുമാറിന് ഉടൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ ജീവൻ നിലനിറുത്താൻ കഴിയൂ എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ശസ്ത്രക്രിയയും അനുബന്ധിച്ച ചെലവുകൾ അടക്കം 50 ലക്ഷത്തോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും ഭീമമായ തുക കണ്ടെത്തി ചികിത്സിക്കാനുള്ള സാഹചര്യമില്ല. കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. വാർഡ് മെമ്പർ പ്രകാശൻ ശ്രീധരന്റെ നേതൃത്വത്തിൽ ചികിത്സാസഹായ സമിതി രൂപീകരിച്ച് ചോറ്റാനിക്കര യൂക്കോ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ടി.കെ. ദിലീപ്കുമാർ, ചികിത്സാസഹായനിധി

A/c: 23910110104187

യൂക്കോ ബാങ്ക് ചോറ്റാനിക്കര

IFSC:UCBA002391