fasionshow

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥികളുടെ ഫാഷൻ ഷോ 'ഫിയോണ' എറണാകുളം ടൗൺ ഹാളിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നൂതന പദ്ധതിയായ ഫിയോണയിൽ നൂറോളം പെൺകുട്ടികൾ അണിനിരന്നു. കേരളത്തിൽ തദ്ദേശ ഭരണസ്ഥാപനം ആദ്യമായാണ് ഫാഷൻ ഷോ ഒരുന്നിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സനിത റഹിം, എം.ജെ ജോമി, ആശ സനിൽ, റാണിക്കുട്ടി ജോർജ്, ഡോണോ, ശാരദ മോഹൻ തുടങ്ങിയവർ സംസാരിച്ചു.