മൂവാറ്റുപുഴ: വെട്ടിക്കാമറ്റം കുടുംബയോഗവും 29-ാം വാർഷിക പൊതുയോഗവും ഇന്ന് രാവിലെ കടാതി എൽ.പി സ്കൂൾ ഹാളിൽ ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് പ്രൊഫ. കെ.ഒ. പൗലോസ് അദ്ധ്യക്ഷത വഹിക്കും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ സംസാരിക്കും.