ആലങ്ങാട്: വെളിയത്തുനാട് സഹകരണ ബാങ്ക് കാർഷിക വിജ്ഞാനകേന്ദ്രത്തിന്റെയും കൂൺ-കൃഷി സംസ്കരണശാലയുടെയും ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ്‌ നിർവഹിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ജോസൽ ഫ്രാൻസിസ്, കൃഷിക്ക് ഒപ്പം കളമശേരി കോ കോർഡിനേറ്റർ എം.പി. വിജയൻ, ബാങ്ക് വികസന സമിതി ചെയർമാൻ എം.കെ. സദാശിവൻ, വാർഡ് മെമ്പർ കെ.എസ്. മോഹൻകുമാർ, ഭരണസമിതി അംഗങ്ങളായ എ. കെ. സന്തോഷ്‌, പി.പി. രമേശ്‌, ആർ. സുനിൽകുമാർ, സ്മിത സുരേഷ്, റീന പ്രകാശ്, അജിത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.