കളമശ്ശേരി: സെന്റ് പോൾസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കടമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന സപ്ത ദിന ക്യാമ്പ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്. സവിത അദ്ധ്യക്ഷയായി.പരിസര ശുചീകരണം, അവബോധന ക്‌ളാസുകൾ, ഉത്പന്ന-നിർമ്മാണ പരിശീലനങ്ങൾ, വോട്ടർ എൻറോൾമെന്റ് പ്രോഗ്രാം, സ്നേഹാരാമം സാമൂഹിക ആരോഗ്യ സർവേ, ഉത്തരവാദിത്ത ടൂറിസം വികസനപദ്ധതികൾ എന്നിവ ക്യാമ്പിന്റെ ഭാഗമാണ്.