മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനാച്ഛാദനം ചെയ്തു. ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, വൈസ് പ്രസിഡന്റ് ഷോബി അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി.ഇ. നാസർ, എം.സി. വിനയൻ, ഷാജിത മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റീന സജി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.